Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : John Brittas

വ​ലി​ച്ചി​ഴ​ച്ച് വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റി; പൊ​ലീ​സി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ ത​നി​ക്കെ​തി​രെ പൊ​ലി​സ് അ​തി​ക്ര​മം ഉ​ണ്ടാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ് എം​പി. പൊ​ലി​സ് ബ​ല​മാ​യി വാ​ഹ​ന​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റ്റി സീ​റ്റി​ൽ അ​മ​ർ​ത്തി​യി​രു​ത്തി. മോ​ചി​പ്പി​ച്ച​ശേ​ഷം ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ന​ട​പ്പാ​ത​യി​ൽ ഇ​രി​ക്കേ​ണ്ടി​വ​ന്നെ​ന്നും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

കൊ​ണാ​ട്ട് പ്ലേ​സി​ൽ ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത​ത​റി​ഞ്ഞാ​ണ് ബ്രി​ട്ടാ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ അ​വി​ടെ​വെ​ച്ച് പൊ​ലീ​സ് ത​ന്നെ ബ​ല​മാ​യി വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​പ​ണം. അ​ഞ്ച് സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ​യും മ​റ്റൊ​രാ​ളെ​യും സീ​റ്റി​ൽ അ​മ​ർ​ത്തി​യി​രു​ത്തി​. 

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബോ​ഡി കാ​മ​റ​യി​ലൂ​ടെ ക​ൺ​ട്രോ​ൾ റൂ​മി​ലി​രു​ന്ന് ഡി​സി​പി സ​ച്ചി​ൻ സം​ഭ​വം ക​ണ്ടി​രു​ന്നു. താ​ൻ എം​പി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ വി​ട്ട​യ​ക്കാ​ൻ ഡി​സി​പി നി​ർ​ദേ​ശി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ന്നെ മോ​ചി​പ്പി​ച്ച​തെ​ന്നും ബ്രി​ട്ടാ​സ് വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ മോ​ചി​പ്പി​ച്ച​ശേ​ഷം ത​ന്നെ ബ​സി​ന് പു​റ​ത്തേ​ക്ക് ത​ള്ളി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ശ്വാ​സ​മെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ന​ട​പ്പാ​ത​യി​ൽ ഇ​രി​ക്കേ​ണ്ടി​വ​ന്നു. സാ​ജി​ദ് എ​ന്ന യു​വാ​വ് എ​ത്തി ഓ​ട്ടോ​യി​ൽ ക​യ​റ്റി​യ​തോ​ടെ​യാ​ണ് അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യ​തെ​ന്നും ബ്രി​ട്ടാ​സ് വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജെ​യ്ക്ക് സി. ​തോ​മ​സി​നെ വി​വ​സ്ത്ര​നാ​ക്കി പൊ​ലി​സ് മ​ർ​ദ്ദി​ച്ചു​വെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യ​ത് ന​ര​നാ​യാ​ട്ടാ​ണെ​ന്നും എ​സ്എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് എം. ​സ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ജെ​യ്ക്ക് പ​റ​ഞ്ഞു.

National

ഗാ​ന്ധി​യു​ടെ ചി​ത്രം നോ​ട്ടു​ക​ളി​ൽ​നി​ന്ന് മാ​റ്റാ​ൻ പോ​കു​ന്നു, ആ​ദ്യ ച​ർ​ച്ച പൂ​ർ​ത്തി​യാ​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ഇ​ന്ത്യ​ൻ രൂ​പ​യി​ൽ നി​ന്ന് നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി രാ​ജ്യ​സ​ഭാ എം​പി ജോ​ൺ ബ്രി​ട്ടാ​സ്. അ​തി​നു​ള്ള ആ​ലോ​ച​ന​യു​ടെ ഒ​ന്നാം ഘ​ട്ടം ക​ഴി​ഞ്ഞു​വെ​ന്നും ഇ​ന്ത്യ​യു​ടെ ആ​ർ​ഷ ഭാ​ര​ത പൈ​തൃ​ക​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഒ​ന്നു​ര​ണ്ട് ചി​ഹ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു​വെ​ന്നും ബ്രി​ട്ടാ​സ് പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചാ​യ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യെ വി​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ബ്രി​ട്ടാ​സ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​രു​പ​ക്ഷേ ഈ ​പ്രി​യ​ങ്ക ഗാ​ന്ധി​യും കൂ​ട്ട​രും മ​ഹാ​ത്മാ ഗാ​ന്ധി​യെ ഇ​ന്ത്യ​ൻ രൂ​പ‍​യി​ൽ​നി​ന്നും നീ​ക്കി​യ​ശേ​ഷ​മു​ള്ള ചാ​യ സ​ൽ​ക്കാ​ര​ത്തി​ലും പ​ങ്കെ​ടു​ക്കു​മാ​യി​രി​ക്കു​മെ​ന്നാ​ണ് താ​ൻ വി​ചാ​രി​ക്കു​ന്ന​തെ​ന്നും ബ്രി​ട്ടാ​സ് വി​മ​ർ​ശി​ച്ചു.

ഇ​ന്ത്യ​യി​ലെ 50 കോ​ടി വ​രു​ന്ന പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ തെ​രു​വി​ലാ​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് ബി​ൽ പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ചാ​യ സ​ൽ​ക്കാ​ര​ത്തി​ന് പ്രി​യ​ങ്ക പോ​യ​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന് ഏ​റ്റ തീ​രാ​ക​ള​ങ്ക​മാ​ണെ​ന്നും ബ്രി​ട്ടാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

രാ​ഹു​ൽ ഗാ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള വി​മ​ർ​ശ​നം ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ: ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ വി​​​​ദേ​​​​ശ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തെ പ​​​​രി​​​​ഹ​​​​സി​​​​ച്ച് സി​​​​പി​​​​എം രാ​​​​ജ്യ​​​​സ​​​​ഭാ എം​​​​പി ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​നം ബി​​​​ജെ​​​​പി​​​​യെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ വേ​​​​ണ്ടി​​​​യു​​​​ള്ള​​​​താ​​​​ണെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി​​​​യം​​​​ഗം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

പു​​​​തി​​​​യ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു നി​​​​യ​​​​മം കൊ​​​​ണ്ടു​​​​വ​​​​ന്നു രാ​​​​ജ്യ​​​​ത്തെ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഗ്രാ​​​​മീ​​​​ണ​​​​രെ പ​​​​ട്ടി​​​​ണി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ടു​​​​ന്ന ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യോ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​യോ അ​​​​ദ്ദേ​​​​ഹം വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നി​​​​ല്ല. വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ന രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കു നേ​​​​രേയാ​​​​ണ്. ഇ​​​​ത് എ​​​​ന്തി​​​​നു വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ക്കു വേ​​​​ണ്ടി​​​​യാ​​​​ണെ​​​​ന്നും അ​​​​രി​​​​യാ​​​​ഹാ​​​​രം ക​​​​ഴി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​കും.

ബി​​​​ജെ​​​​പി കേ​​​​ന്ദ്ര നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും ഇ​​​​ട​​​​യി​​​​ലു​​​​ള്ള പാ​​​​ല​​​​മാ​​​​ണ് ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് എ​​​​ന്ന​​​​ത് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ ത​​​​ന്നെ രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത് ​കേ​​​​ട്ട​​​​താ​​​​ണ്.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ക​​​​ഴി​​​​ഞ്ഞ സെ​​​​ഷ​​​​നി​​​​ൽ ക​​​​ഷ്ടി​​​​ച്ച് ര​​​​ണ്ടോ മൂ​​​​ന്നോ വ​​​​ട്ട​​​​മാ​​​​ണ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. അ​​​​തേ​​​​ക്കു​​​​റി​​​​ച്ച് പ​​​​റ​​​​യാ​​​​ൻ ബ്രി​​​​ട്ടാ​​​​സി​​​​ന്‍റെ നാ​​​​വ് പൊ​​​​ന്തി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

National

മു​ന്ന​മാ​ർ​ക്കെ​തി​രെ കേ​ര​ളം വി​ധി​യെ​ഴു​തും; ജോ​ൺ ബ്രി​ട്ടാ​സി​നെ​തി​രെ ജെ​ബി മേ​ത്ത​ർ രാ​ജ്യ​സ​ഭ​യി​ൽ  

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ ജോ​ൺ​ബ്രി​ട്ടാ​സ് എം​പി​ക്കെ​തി​രെ മു​ന്ന പ്ര​യോ​ഗ​വു​മാ​യി ജെ​ബി മേ​ത്ത​ർ. കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ന് പാ​ല​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ന്ന​മാ​ർ​ക്കെ​തി​രെ കേ​ര​ളം തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ധി​യെ​ഴു​തു​മെ​ന്ന് ജെ​ബി മേ​ത്ത​ർ പ​റ​ഞ്ഞു.

മാ​റ്റ​ത്തി​ന്‍റെ പു​തി​യ ജാ​ത​കം കു​റി​ക്കു​ക​യാ​ണ് കേ​ര​ളം. ജ​ന​ങ്ങ​ളെ മ​റ​ന്ന് മു​ന്ന​മാ​രു​ടെ ബ്രി​ഡ്ജ് പ​ണി​യു​ന്ന അ​ന്ത​സി​ല്ലാ​ത്ത അ​ന്ത​ർ​ധാ​ര അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് കേ​ര​ള ജ​ന​ത വി​ധി​യെ​ഴു​തും. ഇ​തൊ​രു സാ​മ്പി​ളാ​ണ്, അ​ടി​പൊ​ളി വെ​ടി​ക്കെ​ട്ട് വ​രു​ന്ന​തേ​യു​ള്ളൂ​വെ​ന്നും ജെ​ബി മേ​ത്ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​സ​ഭ​യി​ൽ ശൂ​ന്യ വേ​ള​യി​ലാ​ണ് ജെ​ബി​യു​ടെ പ്ര​തി​ക​ര​ണം. കേ​ര​ള​ത്തെ കു​റി​ച്ച് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ജെ​ബി പ​റ​ഞ്ഞ​തെ​ന്ന് ആ​രോ​പി​ച്ച് ജോ​ൺ ബ്രി​ട്ടാ​സ് സ​ഭ​യി​ൽ എ​ഴു​ന്നേ​റ്റ് നി​ന്ന​ത് ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യി.

 

Kerala

ജോ​ൺ ബ്രി​ട്ടാ​സ് സി​പി​എം-​ബി​ജെ​പി ബ​ന്ധ​ത്തി​ലെ ദ​ല്ലാ​ൾ: ചെ​ന്നി​ത്ത​ല

കോ​ട്ട​യം: സി​പി​എം രാ​ജ്യ​സ​ഭാ എം​പി ജോ​ൺ ബ്രി​ട്ടാ​സി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. സി​പി​എം-​ബി​ജെ​പി ബ​ന്ധ​ത്തി​ലെ ദ​ല്ലാ​ളാ​ണ് ബ്രി​ട്ടാ​സ് എ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന മീ​റ്റ് ദ ​ലീ​ഡ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്ത് ല​ഭി​ക്കു​ന്ന​തി​നാ​യി സാ​ധാ​ര​ണ ഒ​രു എം​പി ഇ​ട​പെ​ട്ട​പോ​ലെ​യ​ല്ല പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ബ്രി​ട്ടാ​സ് ഇ​ട​പെ​ട്ട​ത്. ഇ​ക്കാ​ര്യം കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജ്യ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കി​ട​യി​ൽ പാ​ല​മാ​യി ബ്രി​ട്ടാ​സ് പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പ​ല മാ​ന​ങ്ങ​ളു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 500 കോ​ടി​യു​ടെ കൊ​ള്ള​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ത​ന്നോ​ട് ഒ​രു വ്യ​വ​സാ​യി ചി​ല കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ദ്ദേ​ഹം ത​നി​ക്ക​റി​യാ​വു​ന്ന കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റാ​ൻ ത​യാ​റാ​ണെ​ന്നും ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത് ന​ൽ​കു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച സ്വ​ർ​ണം പു​രാ​വ​സ്തു എ​ന്ന പേ​രി​ൽ അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ വി​റ്റ​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ഇ​ത്ത​രം അ​മൂ​ല്യ​വ​സ്തു​ക്ക​ൾ​ക്ക് വ​ലി​യ മൂ​ല്യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും വാ​സ​വ​നും മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ്വ​ർ​ണ കൊ​ള്ള​യി​ൽ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​നും സ​ർ​ക്കാ​രി​നു​മു​ള്ള​ത്. സി​പി​എ​മ്മി​ലെ ര​ണ്ട് നേ​താ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടും മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സി​പി​എ​മ്മി​ന് ഭ​യ​മാ​ണ്. ന​ട​പ​ടി​യെ​ടു​ത്താ​ൽ എ. ​പ​ത്മ​കു​മാ​ർ പ​ല സ​ത്യ​ങ്ങ​ളും വി​ളി​ച്ചു​പ​റ​യു​മെ​ന്ന പേ​ടി​യാ​ണ് സി​പി​എ​മ്മി​നെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

National

പിഎം ശ്രീയിൽ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: പിഎം ശ്രീയിൽ ഒപ്പിടാൻ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ പ്രസ്താവന തള്ളി ജോൺ ബ്രിട്ടാസ് എംപി. മന്ത്രി ശിവൻകുട്ടിയോടൊപ്പം പലതവണ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്‍റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നൽകിയിട്ടുണ്ട്. കരാർ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.

കരാറിൽ ഒപ്പുവയ്ക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ കാര്യമാണ്. അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാരുകളുടെ ചുമലിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കർണാടക, ഹിമാചൽ സർക്കാരുറുകൾ യഥേഷ്ടം ഫണ്ട് വാങ്ങി. കോൺഗ്രസ് സർക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സർക്കാരുകളുടെ നിലപാടുകളെ ദുർബലമാക്കിയതെന്നും ബ്രിട്ടാസ് പറഞ്ഞു.

എൻഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പിഎം ശ്രീ വിഷയം നിലവിൽ സമിതിയുടെ പരിഗണനയിലാണ്. അതിൽ അഭിപ്രായം പറയാൻ ഇല്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

കേരളത്തിന് ലഭിക്കേണ്ട ഫണ്ട് സംബന്ധിച്ചാണ് നിരവധി തവണ കേന്ദ്രമന്ത്രിയെ കണ്ടത്. കേരളത്തിന് ലഭിക്കേണ്ട കൃത്യമായ വിഭവം ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തിനായി ബ്രിഡ്ജായാണ് എംപിമാർ പ്രവർത്തിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എംപിയെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ പ്രസ്താവന.

National

'കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ്': രാജ്യസഭയിൽ വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് സിപിഎം എംപി ജോൺ ബ്രിട്ടാസാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

സർവസമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.

അതേസമയം, മന്ത്രിയുടെ വാക്കുകൾ തള്ളാതെയായിരുന്നു സഭയിൽ ബ്രിട്ടാസിന്‍റെ പ്രസംഗം.

 

 

 

 

National

'താങ്കളുടെ മുത്തച്ഛൻ കമ്മ്യൂണിസ്റ്റും അമ്മാവൻ കോൺ​ഗ്രസുകാരനും': ഉപരാഷ്ട്രപതിയെ ഓർമിപ്പിച്ച് ഖാർ​ഗെയും ബ്രിട്ടാസും

ന്യൂഡൽ‌ഹി: ഉപരാഷ്ട്രപതി പദവി ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ സമ്മേളനത്തിൽ രാജ്യസഭാ അധ്യക്ഷൻ കൂടിയായ സി.പി. രാധാകൃഷ്ണനെ കുടുംബബന്ധങ്ങൾ ഓർമിപ്പിച്ചു കോൺ​ഗ്രസും സിപിഎമ്മും.

ശൈത്യകാല സമ്മേളനത്തിന്‍റെ ആദ്യദിവസം സിപി. രാധാകൃഷ്ണന് അനുമോ‌ദനമർപ്പിച്ചു സംസാരിക്കവെയായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർ​ഗെയുടെയും സിപിഎം എംപി ജോൺ ബ്രിട്ടാസിന്‍റെയും വാക്കുകൾ.

പാർലമെന്‍ററി ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്‍റെ സ്വരം കൂടി കേൾക്കാൻ രാജ്യസഭാ അധ്യക്ഷൻ തയാറാകണമെന്ന് ചൂണ്ടിക്കാട്ടിയ ഖാർ​ഗെ താങ്കളുടെ അമ്മാവനായ സി.കെ. കുപ്പുസ്വാമി ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്‍റെ എംപിയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും. അദ്ദേഹം വിജയിച്ചത് താങ്കളുടെ മണ്ഡലത്തിൽനിന്നാണെന്നും സി.പി. രാധാകൃഷ്ണനെ ഓർമിപ്പിച്ചു.

താനൊരു പാർട്ടിയുടെയും ഭാ​ഗമല്ല, ഈ സഭയിലുള്ള എല്ലാ പാർ‌ട്ടിയുടെയും ഭാ​​ഗമാണെന്നു 1952ൽ അന്നത്തെ ഉപരാഷ്ട്രപതി എസ്. രാ‌ധാകൃഷ്ണന്‍റെ പ്രസം​ഗഭാ​ഗവും ഖാർ​ഗെ പരാമർശിച്ചു. സഭയിലെ നടപടികൾ നീതിയുക്തവും നിഷ്പക്ഷവുമായി നടത്തുകയും ഓരോ പാർട്ടിയിലെയും അംഗങ്ങൾക്ക് നീതിയുക്തമായ അവസരം നൽകുകയും ചെയ്യേണ്ടത് ഉപരാഷ്ട്രപതി ഓഫീസിന്‍റെ വിശ്വാസ്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഖാർ​ഗെ വ്യക്തമാക്കി.

താങ്കൾ മധ്യപക്ഷ പാർട്ടികളിലേക്ക് മാത്രം ശ്രദ്ധയൂന്നാതെ ഇടത് പ്രത്യയശാസ്ത്രത്തെയും ഇടതുപക്ഷ പാർട്ടികളെയും പരിഗണിക്കണമെന്നായിരുന്നു ഖാർ​ഗെക്ക് പിന്നാലെ പ്രസം​ഗിച്ച ജോൺ ബ്രിട്ടാസ് ഉപരാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. ബിജെപിയുടെ കേരളത്തിന്‍റെ സംഘടനാചുമതല വഹിച്ചിരുന്ന താങ്കൾ കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ടെന്നും അതിനാൽത്തന്നെ താങ്കൾ കേരളത്തെക്കൂടി പ്രതിനിധീകരിക്കുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ബ്രിട്ടാസ് ഉപരാഷ്ട്രപതിയോടെ പറഞ്ഞു.

താങ്കളുടെ അമ്മാവൻ കോൺ​ഗ്രസുകാരനായിരുന്നുവെന്നു ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. താങ്കളുടെ മുത്തച്ഛൻ കമ്മ്യൂണിസ്റ്റുകാരനാണെന്ന വസ്തുത താങ്കൾ മറക്കരുതെന്നു പ്രസം​ഗത്തിന്‍റെ അവസാനം പരാമർശിച്ചപ്പോൾ സഭാ അം​ഗങ്ങളും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും പുഞ്ചിരിച്ചു.

Latest News

Corehub Up